Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kera Project

Kannur

കേ​ര പ​ദ്ധ​തി: ശി​ല്പ​ശാ​ല ന​ട​ത്തി

ക​ണ്ണൂ​ർ: ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യൂ ചെ​യി​ൻ മോ​ഡേ​ണൈ​സേ​ഷ​ൻ (കേ​ര) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ക്കു​ന്ന ശാ​സ്ത്രീ​യ കൃ​ഷി രീ​തി​ക​ൾ, ഡി​ജി​റ്റ​ൽ കൃ​ഷി രീ​തി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ വി​വി​ധ കാ​ർ​ഷി​ക വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പെ​ട്ട​വ​രു​ടെ പ​രി​ശീ​ല​ന ആ​വ​ശ്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബ് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ക​ണ്ണൂ​ർ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് തു​ള​സി ചെ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ർ​ബ​ൺ ക്രെ​ഡി​റ്റ് വി​പ​ണി​യി​ലെ പ​ങ്കാ​ളി​ത്തം, മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ജ​ല സം​ര​ക്ഷ​ണം തു​ട​ങ്ങി​യ ആ​ധു​നി​ക കാ​ലാ​വ​സ്ഥാ-​സൗ​ഹൃ​ദ കൃ​ഷി രീ​തി​ക​ളി​ൽ ക​ർ​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം മാ​നേ​ജ്‌​മെ​ന്‍റ് മി​ക​വ്, ഡി​ജി​റ്റ​ൽ കൃ​ഷി​രീ​തി​ക​ൾ എ​ന്നി​വ​യി​ൽ മി​ക​വ് മെ​ച്ച​പ്പെ​ടു​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ച​ട​ങ്ങി​ൽ കേ​ര നോ​ർ​ത്ത് റീ​ജി​ണ​ൽ പ്രൊ​ജെ​ക്ട് ഡ​യ​റ​ക്ട​ർ സ്മി​താ ഹ​രി​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കേ​ര റീ​ജീ​ണ​ൽ പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ കെ.​കെ. ആ​ദ​ർ​ശ്, സോ​യി​ൽ കെ​മി​സ്റ്റ് പ്ര​ദീ​പ് കു​മാ​ർ, ആ​ർ. വീ​ണാ റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up